Image

വഴിപാട് പണത്തില്‍ തിരിമറി; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് തടവ് ശിക്ഷ

Published on 13 May, 2019
വഴിപാട് പണത്തില്‍ തിരിമറി; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് തടവ് ശിക്ഷ

കൊല്ലം: വഴിപാട് പണത്തില്‍ തിരിമറി നടത്തിയതിന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് തടവ് ശിക്ഷ.അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ.

2006-07 കാലത്തെ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയുടെ ബുക്കിംഗ് തുക ദേവസ്വത്തിലേക്ക് അടച്ചില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക