Image

കേരള കോണ്‍ഗ്രസ്‌-എം താത്‌കാലിക ചെയര്‍മാനായി പി. ജെ ജോസഫ്‌ ചുമതലയേറ്റു

Published on 13 May, 2019
കേരള കോണ്‍ഗ്രസ്‌-എം താത്‌കാലിക ചെയര്‍മാനായി പി. ജെ ജോസഫ്‌ ചുമതലയേറ്റു
കേരള കോണ്‍ഗ്രസ്‌-എം താത്‌കാലിക ചെയര്‍മാനായി പി.ജെ. ജോസഫ്‌ സ്ഥാനമേറ്റു. പുതിയ ചെയര്‍മാനെ നിയമിക്കുന്നത്‌ പി. ജെ ജോസഫിനായിരിക്കും ചുമതല. ഇത്‌ സംബന്ധിച്ച്‌ ജനറല്‍ സെക്രട്ടറി ജോയ്‌ എബ്രഹാം സര്‍ക്കുലര്‍ ഇറക്കി.

നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ്‌ ചെയര്‍മാനാണ്‌ പി.ജെ. ജോസഫ്‌. പുതിയ ചെയര്‍മാനെയും പാര്‍ട്ടി പാര്‍ലമെന്ററി നേതാവിനെയും ഉടന്‍ തിരഞ്ഞെടുക്കുമെന്നും പാര്‍ട്ടി യോഗത്തിന്‌ ശേഷം നേതാക്കള്‍ അറിയിച്ചു.

നേരത്തെ വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ. മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ തര്‍ക്കത്തിന്‌ വഴിവെച്ചിരുന്നു. ജോസ്‌ കെ. മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയുടെ ഏതാനും ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു. ജോസ്‌ കെ. മാണിയെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ്‌ സി.എഫ്‌ തോമസിനെയും കണ്ട്‌ മാണി വിഭാഗത്തെ ജില്ലാ പ്രസിഡന്റുമാരാണ്‌ ആവശ്യമുന്നയിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക