Image

പത്തനംതിട്ടയില്‍ കള്ളവോട്ട് നടന്നു: ആന്റോ ആന്റണി

Published on 13 May, 2019
പത്തനംതിട്ടയില്‍ കള്ളവോട്ട് നടന്നു: ആന്റോ ആന്റണി


പത്തനംതിട്ട: പാര്‍!ലമെന്റ് മണ്ഡലത്തില്‍ 70000  വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നു വെട്ടിമാറ്റിയെന്ന് ആന്റോ ആന്റണി എംപി. വ്യാപകമായി കള്ളവോട്ടും നടന്നു. ചുമത്ര ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. 10.5 മണിക്കൂര്‍ ദൃശ്യങ്ങള്‍ പരിശോധനയ്ക്കു കൈമാറിയില്ല.

പേരു വെട്ടി മാറ്റിയതിനെ തുടര്‍ന്നു വോട്ടു രേഖപ്പെടുത്താന്‍ കഴിയാതെ പോയ 2 വോട്ടര്‍മാരുമായാണ് എംപി വാര്‍ത്താ സമ്മേളനത്തിനു എത്തിയത്. പേരുവെട്ടല്‍ സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആന്റോ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക