Image

ഭാര്യയുടെ ചെലവും വഹിക്കണം; കത്ത് പിന്‍വലിക്കില്ലെന്നു പിഎസ്‌സി ചെയര്‍മാന്‍

Published on 13 May, 2019
ഭാര്യയുടെ ചെലവും വഹിക്കണം; കത്ത് പിന്‍വലിക്കില്ലെന്നു പിഎസ്‌സി ചെയര്‍മാന്‍

തിരുവനന്തപുരംന്മ ഔദ്യോഗിക യാത്രയില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യത്തിലുറച്ച് പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീര്‍. ഇക്കാര്യം ഉന്നയിച്ചു പൊതുഭരണ വകുപ്പിനയച്ച കത്ത് പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നു ചെയര്‍മാന്‍ പിഎസ്‌സി യോഗത്തില്‍ വ്യക്തമാക്കി. കമ്മിഷന്‍ യോഗത്തില്‍ ചെയര്‍മാന്റെ ആവശ്യത്തെ കമ്മിഷന്‍ യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും അനുകൂലിച്ചു. ഭാര്യയുടെ ചെലവു കൂടി വഹിക്കുന്നതില്‍ തെറ്റില്ലെന്നു യോഗം വിലയിരുത്തി.

ഔദ്യോഗിക യാത്രകളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ഏപ്രില്‍ മുപ്പതിനാണ് ചെയര്‍മാന്‍ എം. കെ.സക്കീര്‍ ഫയലില്‍ കുറിച്ചത്. ചെയര്‍മാന്റെ ആവശ്യം പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജ് പൊതുഭരണ വകുപ്പിനെ അറിയിച്ചു. ഇന്നു ചേര്‍ന്ന പിഎസ്‌സി യോഗത്തിലും തന്റെ ആവശ്യം  ചെയര്‍മാന്‍ ആവര്‍ത്തിച്ചു. 

ഏപ്രില്‍ 30നു തന്നെ കത്ത് പിഎസ്‌സി സെക്രട്ടറിക്കു കൈമാറി. സെക്രട്ടറി ഇതു പൊതുഭരണ വകുപ്പിനു കൈമാറി. നിലവില്‍ ഔദ്യോഗിക വാഹനവും െ്രെഡവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. പിഎസ്‌സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണു തുക അനുവദിക്കുന്നത്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക