Image

ചൂര്‍ണ്ണിക്കര വ്യാജരേഖ കേസ്: അറസ്റ്റിലായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

Published on 13 May, 2019
ചൂര്‍ണ്ണിക്കര വ്യാജരേഖ കേസ്: അറസ്റ്റിലായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു


തിരുവനന്തപുരം: ചൂര്‍ണ്ണിക്കര വ്യാജരേഖ കേസില്‍ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ലാന്‍ഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റ് അരുണ്‍കുമാറിനെയാണ് സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.   

തൃശ്ശൂര്‍ മതിലകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണ്ണിക്കരയിലെ 25 സെന്റ് സ്ഥലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. സംഭവത്തില്‍ ഇടനിലക്കാരനായ ആലുവ സ്വദേശി അബുവിനെ അന്വേഷണസംഘം നേരത്തെ പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് അരുണ്‍കുമാറിന്റെ പങ്കിനെക്കുറിച്ച് മൊഴി ലഭിച്ചത്.  

ലാന്‍ഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റായ അരുണ്‍കുമാറാണ് വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ച് നല്‍കിയതെന്നായിരുന്നു അബുവിന്റെ മൊഴി. ഇതിനു പിന്നാലെയാണ് അരുണ്‍കുമാറിനെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് പിടികൂടിയത്. കേസില്‍ അറസ്റ്റിലായ അരുണ്‍കുമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക