Image

കോടീശ്വരന്‍മാര്‍ ഇന്ത്യ വിട്ടോടുന്നു; 5000 അതിസമ്പന്നര്‍ നാടുകടന്നു

കല Published on 14 May, 2019
കോടീശ്വരന്‍മാര്‍ ഇന്ത്യ വിട്ടോടുന്നു; 5000 അതിസമ്പന്നര്‍ നാടുകടന്നു

രാജ്യത്ത് നിന്നും പുറത്തു പോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യു 2019ന്‍റെ കണക്ക് പ്രകാരമാണ് ഈ വെളിപ്പെടുത്തല്‍. 5000 അതി സമ്പന്നരാണ് ഇതിനോടകം ഇന്ത്യ വിട്ടത് എന്നാണ് കണക്കുകള്‍. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നത് ഇവരുടെ പരിഗണനയിലില്ല. രാജ്യത്ത് കൂടൊഴിയുന്ന കോടീശ്വരന്‍മാരുടെ എണ്ണത്തിലെ വന്‍വര്‍ധനവാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 
രാജ്യത്തുള്ള മൊത്തം കോടീശ്വരന്‍മാരുടെ എണ്ണത്തിന്‍റെ രണ്ടു ശതമാനം വരുമിത്. ബ്രക്സിറ്റിന് മുമ്പ് കോടീശ്വരന്‍മാര്‍ വ്യാപകമായി ചേക്കേറിയിരുന്നത് ബ്രിട്ടനിലായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി ബ്രിട്ടനിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക