Image

എന്‍ വഴി തനീ വഴി; പുത്തന്‍ ശൈലിയുമായി പ്രീയങ്ക

കല Published on 14 May, 2019
എന്‍ വഴി തനീ വഴി; പുത്തന്‍ ശൈലിയുമായി പ്രീയങ്ക

നേര്‍ക്ക് നേര്‍ വരുന്ന എതിരാളികള്‍ക്ക് ഹസ്തദാനം ചെയ്യുക. ഇതാണ് പ്രീയങ്ക മുന്നോട്ടു വെക്കുന്ന പുത്തന്‍ രാഷ്ട്രീയ ശൈലി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ ബിജെപി അനുകൂല മുദ്രാവാക്യം മുഴക്കി തന്നെ എതിരിട്ടവരോടാണ് പ്രീയങ്കയുടെ പുതുമയുള്ള രാഷ്ട്രീയ മര്യാദ. 
ഇന്‍ഡോര്‍ എന്നും ബിജെപിയുടെ ഉറച്ച കോട്ടയാണ്. ഇവിടെ പ്രചരണത്തിന് എത്തിയ പ്രീയങ്കയെ ബിജെപിക്കാര്‍ മോദി അനുകൂല മുദ്രാവാക്യം മുഴക്കി വഴി തടഞ്ഞു. എന്നാല്‍ ഇതിനോട് അതൃപ്തി പ്രകടിപ്പിക്കാതെ വാഹനം നിര്‍ത്തി അവര്‍ക്കരുകിലെത്തിയ പ്രീയങ്ക അവരുടെ കൈപിടിച്ച് ഇങ്ങനെ പറഞ്ഞു... നിങ്ങള്‍ക്ക് നിങ്ങളുടെ വഴി... എനിക്ക് എന്‍റെ വഴി...
ഇതോടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ പ്രീയങ്കയ്ക്ക് വഴിയൊരുക്കി മാറി നിന്നു. പ്രീയങ്കയുടെ ലാളിത്യം കണ്ടവര്‍ പ്രീയങ്കയ്ക്ക് ആശംസ അര്‍പ്പിച്ചാണ് മടങ്ങിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക