Image

ബിജെപിക്ക്‌ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ രാജ്‌നാഥ്‌ സിംഗ്‌

Published on 14 May, 2019
ബിജെപിക്ക്‌ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ രാജ്‌നാഥ്‌ സിംഗ്‌
ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌.
ജനങ്ങള്‍ വീണ്ടും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണുവാന്‍ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം നേടി എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും, രാജ്‌നാഥ്‌ സിംഗ്‌ പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞു. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ വിലക്കയറ്റം ഒരു വിഷയമേ ആയിരുന്നില്ല. എല്ലാ വിഭാഗക്കാരുടേയും വികസനമായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം, ആ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്‌ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്‌. അഴിമതി ഇല്ലാതാക്കാന്‍ നിരവധി കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്‌തു, രാജ്‌നാഥ്‌ സിംഗ്‌ പറഞ്ഞു.

ഇതാദ്യമായാണ്‌ ഒരു തിരഞ്ഞെടുപ്പില്‍ വിലക്കയറ്റം പ്രചാരണ വിഷയമാവാത്തത്‌. സര്‍ക്കാരിന്‍റെ സാമ്‌ബത്തിക നയങ്ങളുടെ വിജയമാണ്‌ അത്‌ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തില്‍ ഒളിച്ചുകളി പാടില്ല, ലോകത്തിലെ ഏറ്റവും ശക്തിയാജ്ജിച്ചുകൊണ്ടിരിക്കുന്ന സാമ്‌ബത്തിക ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്‌. ഒപ്പം രാജ്യ സുരക്ഷ സംബന്ധിച്ചും വലിയ കാര്യങ്ങള്‍ നടന്നു കഴിഞ്ഞു. നക്‌സല്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുന്‍ സര്‍ക്കാരുകളെക്കാള്‍ മികച്ച പ്രവര്‍ത്തനമാണ്‌ എന്‍ഡിഎ സര്‍ക്കാര്‍ കാഴ്‌ചവച്ചത്‌, അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക