Image

പോസ്റ്റല്‍ ബാലറ്റ്‌ തിരിമറി; ഹൈക്കോടതി വിശദികരണം തേടി

Published on 14 May, 2019
പോസ്റ്റല്‍ ബാലറ്റ്‌ തിരിമറി; ഹൈക്കോടതി വിശദികരണം തേടി
കൊച്ചി: ലോകസ്‌ഭാ തെരഞ്ഞെടുപ്പിലുണ്ടായ പോസ്റ്റല്‍ ബാലറ്റ്‌ തിരിമറിയുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ്‌ കമ്മീഷനോടുമാണ്‌ വിശദീകരണം തേടിയത്‌. ഈ മാസം 17നകം വിശദീകരണം നല്‍കണമെന്ന്‌ അറിയിച്ച കോടതി 20ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

ബേക്കല്‍ പോലീസ്‌ സ്‌റ്റേഷനിലെ 33 പോലീസുകാര്‍ക്ക്‌ പോസ്റ്റല്‍ ബാലറ്റ്‌ ലഭിക്കാത്തതാണ്‌ വിവാദമായത്‌. 44 പേര്‍ പോസ്റ്റല്‍ ബാലറ്റിന്‌ അപേക്ഷിച്ചിരുന്നെങ്കിലും 11 പേര്‍ക്ക്‌ മാത്രമായിരുന്നു ബാലറ്റ്‌ ലഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക