Image

രഞ്‌ജിത്ത്‌ ജോണ്‍സണ്‍ വധക്കേസ്‌; ഏഴു പ്രതികള്‍ക്ക്‌ ജീവപര്യന്തം

Published on 14 May, 2019
രഞ്‌ജിത്ത്‌ ജോണ്‍സണ്‍ വധക്കേസ്‌; ഏഴു പ്രതികള്‍ക്ക്‌ ജീവപര്യന്തം

കൊല്ലം: കോളിളക്കം സൃഷ്ടിച്ച രഞ്‌ജിത്ത്‌ ജോണ്‍സണ്‍ വധക്കേസിലെ ഏഴു പ്രതികള്‍ക്ക്‌ ജീവപര്യന്തം. കാല്ലം അഡീഷണല്‍ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. അടുത്ത 25 വര്‍ഷത്തേക്ക്‌ പ്രതികള്‍ക്ക്‌ ജാമ്യമോ പരോളോ നല്‍കരുതെന്ന്‌ വിധിച്ച കോടതി രണ്ട്‌ ലക്ഷം രൂപ പിഴയും ചുമത്തി.

2018 ആഗസ്റ്റ്‌ 15നാണ്‌ രഞ്‌ജിത്ത്‌ ജോണ്‍സണ്‍ എന്ന യുവാവ്‌ കൊല്ലപ്പെട്ടത്‌. രഞ്‌ജിത്തിനെ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും ശേഷം കൊലപ്പെടുത്തി പ്രതികള്‍ തിരുനെല്‍വേലിയിലെ ക്വാറിയില്‍ കുഴിച്ചു മൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയുടെ ഭാര്യ രഞ്‌ജിത്ത്‌ ജോണ്‍സണിനൊപ്പം താമസിച്ചിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. വിചാരണവേളയില്‍ പ്രതികള്‍ കോടതി പരിസരത്ത്‌ വെച്ചു തന്നെ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തിയത്‌ വാര്‍ത്തയായിരുന്നു.
വളരെ വേഗത്തില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച കേസാണിത്‌. പോസ്റ്റല്‍ ബാലറ്റ്‌ തിരിമറി; ഹൈക്കോടതി വിശദികരണം തേടി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക