Image

കേരളത്തിന്റെ പരമ്‌ബരാഗത ഉല്‍പന്നങ്ങള്‍ ഇനി ആമസോണ്‍ വഴി

Published on 14 May, 2019
കേരളത്തിന്റെ പരമ്‌ബരാഗത ഉല്‍പന്നങ്ങള്‍ ഇനി ആമസോണ്‍ വഴി


തിരുവനന്തപുരം: മുളയില്‍ നിര്‍മ്മിച്ച പുട്ടുക്കുറ്റി, റാന്തല്‍ വിളക്ക്‌ തുടങ്ങി കേരളത്തിന്റെ പരമ്‌ബരാഗത ഉല്‍പന്നങ്ങള്‍ ഇനി ആമസോണ്‍ വഴി ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഇടം കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായാണിത്‌. ആമസോണില്‍ ഗദ്ദിക എന്നു ടൈപ്പ്‌ ചെയ്‌ത്‌ സെര്‍ച്ച്‌ കൊടുത്താല്‍ ആദിവാസി ഉല്‍പന്നങ്ങളുടെ ലിസ്റ്റ്‌ ലഭിക്കും.

മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, റാന്തല്‍ ലൈറ്റ്‌, ചിരട്ട പുട്ടു മേക്കര്‍, മുളയില്‍ തീര്‍ത്ത ജഗ്ഗും മഗ്ഗും, വാട്ടര്‍ ബോട്ടില്‍, മുള കൊണ്ടുള്ള വിശറി, തേങ്ങ കൊണ്ടുണ്ടാക്കിയ കൂജ, സ്‌ത്രീകളുടെ പഴ്‌സ്‌, ബാഗ്‌, പാളത്തൊപ്പി എന്നിങ്ങനെ പരമ്‌ബരാഗത ഉല്‍പന്നങ്ങളുടെ വലിയ നിരതന്നെ ലഭ്യമാണ്‌.

മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികള്‍ എന്നിവ ഉപയോഗിച്ച്‌ നിര്‍മിച്ചവയാണ്‌ ഉല്‍പന്നങ്ങളെല്ലാം. അന്‍പതോളം പരമ്‌ബരാഗത ഉല്‍പന്നങ്ങളും വന വിഭവങ്ങളുമാണ്‌ നിലവില്‍ ആമസോണിലൂടെ ലഭിക്കുക.

ഉല്‍പന്നങ്ങളുടെ എണ്ണം 200 ആക്കുന്നത്‌ സംബന്ധിച്ച്‌ ആമസോണുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. പ്രശസ്‌തമായ വയനാടന്‍ മഞ്ഞള്‍, കുരുമുളക്‌ തുടങ്ങിയവ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്‌ ലഭിച്ചാലുടന്‍ ആമസോണ്‍ വഴി ലഭ്യമാക്കാനും പദ്ധതിയുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക