Image

മെയ്‌ 23ന്‌ ശേഷം ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന്‌ കെസി വേണുഗോപാല്‍

Published on 14 May, 2019
മെയ്‌ 23ന്‌ ശേഷം ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന്‌ കെസി വേണുഗോപാല്‍


ബെംഗളൂരു: മെയ്‌ 23 ന്‌ തിരഞ്ഞെടുപ്പ്‌ ഫലം വന്നതിന്‌ ശേഷം കര്‍ണാടകയില്‍ നിരവധി ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

കോണ്‍ഗ്രസിന്‌ കുതിരക്കച്ചവടം നടത്തേണ്ട ആവശ്യമില്ല, ഇതൊന്നും ഇല്ലാതെ തന്നെ സ്വഭാവികമായി ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരിന്‌ ഭീഷണിയുണ്ടെന്ന വാദത്തെ കെസി വേണുഗോപാല്‍ തള്ളിക്കളഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടത്തിന്‌ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്‌. പക്ഷെ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച്‌ നിന്നു, ഞങ്ങള്‍ സര്‍ക്കാര്‍ രൂപികരിച്ചു, ഒരു വര്‍ഷമായി ഞങ്ങള്‍ ഇവിടെ ഭരിക്കുന്നു, ഇനിയും ഇവിടെ തുടരും കെസി വേണുഗോപാല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക