Image

ഭക്ഷ്യസുരക്ഷാ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തയില്‍ തെറ്റായ ചിത്രം പ്രചരിച്ചു ; നിയമനടപടിയുമായി കോളേജ് അധ്യാപിക

Published on 14 May, 2019
ഭക്ഷ്യസുരക്ഷാ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തയില്‍ തെറ്റായ ചിത്രം പ്രചരിച്ചു ; നിയമനടപടിയുമായി കോളേജ് അധ്യാപിക

ആലുവ: ഛത്തീസ്ഗഡിലെ കോടികളുടെ ഭക്ഷ്യസുരക്ഷാ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തയില്‍ തെറ്റായി റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ നിയമനടപ്പിയുമായി ആലുവയിലെ കോളേജ് അധ്യാപിക രംഗത്ത്. രേഖാ നായരെന്ന പ്രതിയുടെ ചിത്രത്തിന് പകരം കോളേജ് അധ്യാപികയുടെ ചിത്രമാണ് പ്രചരിച്ചിരുന്നത്.

കഴിഞ്ഞ മാര്‍ച്ച്‌ 16നാണ് ഛത്തീസ്ഗഡിലെ പ്രമുഖ ദിനപ്പത്രത്തില്‍ രേഖാ നായരുടെ ചിത്രമടങ്ങിയ വാര്‍ത്ത വന്നത് . ആലുവ യുസി കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായ രേഖാ നായരുടെ കോളേജ് വെബ്സൈറ്റിലുള്ള അതേ ചിത്രം തന്നെയായിരുന്നു പാത്രത്തില്‍ വന്നത് . ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് രേഖക്ക് ചിത്രം ഈ അയച്ച്‌ കൊടുത്തത് . വീണ്ടും ഇതേ വാര്‍ത്ത അതെ ചിത്രത്തിലൂടെ തന്നെ പ്രചരിപ്പിച്ചു . തുടര്‍ന്ന് ചില ദേശീയ ഓണ്‍ലൈന്‍ വെബ്സൈറ്റുകളും ഇത് പ്രചരിപ്പിക്കുകയുണ്ടായി.

ഛത്തീസ്ഗഡ് ഡിജിപി ആയിരുന്ന മുകേഷ് ഗുപ്തയുടെ സ്റ്റെനോഗ്രാഫറായ കൊല്ലം സ്വദേശി രേഖാ നായര്‍ കോടികളുടെ അനധികൃത സ്വത്ത് സമ്ബാദിച്ചെന്നാണ് കേസ്. ഛത്തീസ്ഗഡിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും പ്രതികളായ കേസില്‍ 3600 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത് .വമ്ബന്മാര്‍ പ്രതികളായ കേസില്‍ സംഭവിച്ചത് യാദൃശ്ചികമല്ലെന്ന് അധ്യാപിക പറഞ്ഞു . തെറ്റ് ചൂണ്ടിക്കാട്ടി അയച്ച വക്കീല്‍ നോട്ടീസ് പോലും ദിനപ്പത്രം കൈപ്പറ്റാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക