Image

ജപ്തി ഭീഷണി ഭയന്ന് ആത്മഹത്യാ ശ്രമം; മകള്‍ മരിച്ചു, അമ്മ ഗുരുതര നിലയില്‍

Published on 14 May, 2019
ജപ്തി ഭീഷണി ഭയന്ന് ആത്മഹത്യാ ശ്രമം; മകള്‍ മരിച്ചു, അമ്മ ഗുരുതര നിലയില്‍

തിരുവനന്തപുരം:ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെ ആത്മഹത്യ. നെയ്യാറ്റിന്‍കര മാരായമുട്ടം മലയിക്കടയില്‍ സ്വദേശികളായ അമ്മയും മകളുമാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിരുദ വിദ്യാര്‍ഥിയായ മകള്‍ വൈഷ്ണവി (19 ) മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ് അമ്മ ലേഖയെ (40) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ കനറ ബാങ്കില്‍നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്ന് നാട്ടുകാര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക