Image

കൃഷ്ണപിള്ള സ്മാരകം തീയിട്ട കേസ്; ആരോപണം ഉന്നയിച്ച ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കി

Published on 14 May, 2019
കൃഷ്ണപിള്ള സ്മാരകം തീയിട്ട കേസ്; ആരോപണം ഉന്നയിച്ച ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കി

മാരാരിക്കുളം: പി.കൃഷ്ണപിള്ള സ്മാരകം തീയിട്ട കേസില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കി. വ്യാജപ്രചാരണം നടത്തി എന്നാരോപിച്ചാണ് സിപിഎം കണ്ണര്‍കാട് ബ്രാ‍ഞ്ച് കമ്മിറ്റി അംഗം ചെല്ലിക്കണ്ടത്തില്‍ ഷിബുവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചത്. ഷിബുവിനെ പുറത്താക്കാനുള്ള ലോക്കല്‍ കമ്മിറ്റി തീരുമാനം ഏരിയ കമ്മിറ്റി അംഗീകരിക്കുകയായിരുന്ന‍ു.

കേസില്‍ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചെന്നും പാര്‍ട്ടി പ്രാദേശികഘടകം ഇടപെട്ട് സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നുമാണ് ഷിബു ആരോപിച്ചത്. ഈ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഏരിയ കമ്മിറ്റി തീരുമാനിച്ചതായി ഇയാള്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ഷിബു സാക്ഷിയല്ലെന്നും സാക്ഷിയെന്നു തെറ്റിദ്ധരിപ്പിച്ചാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക