Image

കൊല്ലം ബൈപാസ് ദേശീയപാത 4 വരിയാക്കുന്നതിനുള്ള പദ്ധതി രേഖ ജൂണില്‍ പൂര്‍ത്തിയാക്കും; എന്‍.കെ. പ്രേമചന്ദ്രന്‍

Published on 14 May, 2019
കൊല്ലം ബൈപാസ് ദേശീയപാത 4 വരിയാക്കുന്നതിനുള്ള പദ്ധതി രേഖ ജൂണില്‍ പൂര്‍ത്തിയാക്കും; എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: കൊല്ലം ബൈപാസ് ഉള്‍പ്പെടുന്ന കടമ്ബാട്ടുകോണം വരെയുള്ള ദേശീയപാത 31.8 കിലോമീറ്റര്‍ 4 വരിയാക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ജൂണ്‍ മാസം പൂര്‍ത്തിയാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത വകുപ്പ് മന്ത്രി മന്‍സൂഖ് മണ്ഡാവിയ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ അറിയിച്ചു.

45 മീറ്റര്‍ വീതിയില്‍ സ്ഥലം ലഭ്യമായിട്ടുള്ള കൊല്ലം ബൈപാസ് 4 വരിയാക്കി അടിപ്പാതകളും മേല്‍പ്പാലങ്ങളും നിര്‍മിച്ചും ജംക്ഷനുകള്‍ വിപുലീകരിച്ചും വികസനം ഉറപ്പാക്കണമെന്ന പ്രേമചന്ദ്രന്റെ ആവശ്യത്തിനു മറുപടിയായാണു കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം അറിയിപ്പു നല്‍കിയത്.

കൊല്ലം ബൈപാസ് കടന്നുപോകുന്ന ഭാഗത്ത് 45 മീറ്റര്‍ വീതിയില്‍ സ്ഥലം ലഭ്യമാണെങ്കിലും ബൈപാസ് ഉള്‍പ്പെട്ടുവരുന്ന കടമ്ബാട്ടുകോണം വരെയുള്ള 31.8 കിലോമീറ്റര്‍ ദൂരത്തില്‍ എല്ലായിടത്തും 45 മീറ്റര്‍ വീതിയില്‍ സ്ഥലം ലഭ്യമല്ല. സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചാലെ ‌ ടെന്‍ഡര്‍ ആരംഭിക്കാന്‍ കഴിയൂവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി പ്രേമചന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക