Image

ഇത് സൈബര്‍ ഗുണ്ടായിസം അവരെയൊക്കെ സഖാവ് എന്ന് അഭിസംബോധന ചെയ്യാന്‍ അറയ്ക്കും; സൈബറാക്രമണത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നു യു. പ്രതിഭ

Published on 14 May, 2019
ഇത് സൈബര്‍ ഗുണ്ടായിസം അവരെയൊക്കെ സഖാവ് എന്ന് അഭിസംബോധന ചെയ്യാന്‍ അറയ്ക്കും; സൈബറാക്രമണത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നു യു. പ്രതിഭ


മന്ത്രി കെ.കെ ശൈലജയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്തതിനെ തുടര്‍ന്ന് തനിക്ക് ഉണ്ടായത് കടുത്ത സൈബര്‍ ഗുണ്ടായിസമെന്ന് കായംകുളം എം.എല്‍.എ യു പ്രതിഭ. മണ്ഡലത്തിലെ ചില വികസന കാര്യത്തെ കുറിച്ച് സ്‌പോട്ട്‌സ് മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഘോഷമാക്കിയപ്പോള്‍ ചില വ്യാജ സഖാക്കള്‍ അതിനെ കൊഴിപ്പിച്ചെന്നും അവര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 

തന്റെ കുടുംബജീവിതം വരെ ചില കമന്റുകളില്‍ പരാമര്‍ശിച്ചതു കണ്ടെന്നും അവരെയെല്ലാം സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കുമെന്നും സൈബര്‍ ആക്രമണത്തിലൂടെ വ്യക്തി പരമായി ചിലര്‍ക്കൊക്കെ തന്നോട് വിരോധമുണ്ടെന്നു മനസിലായെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.

യു. പ്രതിഭ എം.എല്‍.എ യുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ഴമിഴ മേേമരസ ഒക്കെ മനസ്സിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് ുെീൃെോമി ുെശൃശ േല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജ സഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു) വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക