Image

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശ്ശൂര്‍ പൂരത്തിന് സമാപനം

Published on 14 May, 2019
ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശ്ശൂര്‍ പൂരത്തിന് സമാപനം

തൃശ്ശൂര്‍ : വിസ്മയക്കാഴ്ചകള്‍ക്കും വര്‍ണ്ണമേളങ്ങള്‍ക്കും ശബ്ദഘോഷങ്ങള്‍ക്കും ഒടുവില്‍ ചെറു കണ്ണീരോടെ ഉപചാരം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ആചാരപരമായി പൂരത്തിന് പരിസമാപ്തിയായത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നെള്ളിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ അനിശ്ചിതത്വവും വിവാദങ്ങളും മാറ്റിനിര്‍ത്തിയാല്‍ ആവേശകരമായ ഒരു പൂരത്തിനാണ് പരിസമാപ്തിയാകുന്നത്.

പൂരം സുരക്ഷിതമാക്കാനായി മൂവായിരത്തോളം പോലീസുകാരാണ് തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചത്. നഗരത്തിലെ എല്ലാ റോഡുകളിലും പോലീസ് സാന്നിധ്യം ണ്ടായിരുന്നു. വനിതാ പോലീസുകാരും മുഴുവന്‍ സമയവും രംഗത്തുണ്ടായിരുന്നു.

കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകള്‍ വര്‍ഷം തോറും തൃശ്ശൂരില്‍ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക