Image

സിപിഎം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രന്‍ വധക്കേസ്‌; 7 പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവും പിഴയും

Published on 15 May, 2019
സിപിഎം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രന്‍ വധക്കേസ്‌; 7 പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവും പിഴയും


കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രന്‍ വധക്കേസില്‍ 7 ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതിയുടേതാണ്‌ വിധി.

ആര്‍എസ്‌എസ്‌-ബിജെപി പ്രവര്‍ത്തകരായ പൊന്ന്യംവെസ്റ്റ്‌ ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത്‌ (36), പൊന്ന്യം നാമത്ത്‌മുക്കിലെ നാമത്ത്‌ വീട്ടില്‍ ലൈജേഷ്‌ എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ്‌ (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത്‌ എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്‌മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട്‌ കോളനിയിലെ കിഴക്കയില്‍ വിജിലേഷ്‌ (35), എരഞ്ഞോളി പാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ്‌ (38) എന്നിവരെയാണ്‌ ജീവപരന്ത്യം തടവിന്‌ വിധിച്ചത്‌.

2007 നവംബര്‍ ആറിന്‌ രാവിലെയാണ്‌ പാറക്കണ്ടി പവിത്രന്‍ കൊല്ലപ്പെട്ടത്‌. രാഷ്ട്രീയവിരോധം വെച്ച്‌ പ്രതികള്‍ പവിത്രനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സയ്‌ക്കിടെ 2008 ആഗസ്റ്റ്‌ 10നാണ്‌ മരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക