Image

ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ ആത്മഹത്യ; കനറാ ബാങ്കിന്റെ മേഖലാ ഓഫീസ്‌ തല്ലിത്തകര്‍ത്തു

Published on 15 May, 2019
ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ ആത്മഹത്യ; കനറാ ബാങ്കിന്റെ മേഖലാ ഓഫീസ്‌ തല്ലിത്തകര്‍ത്തു


ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കനറ ബാങ്കിന്‌ നേരെയുള്ള പ്രതിഷേധം ശക്തമാകുന്നു. കനറാ ബാങ്ക്‌ തിരുവനന്തപുരം മേഖലാ ഓഫീസ്‌ കെ എസ്‌ യു -യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

അതേസമയം ആത്മഹത്യ ചെയ്‌ത ലേഖയുടെയും വൈഷ്‌ണവിയുടെയും മൃതദേഹം ഇന്ന്‌ സംസ്‌കരിക്കും. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

ഇന്‍ക്വസ്റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 10 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കും. ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കുന്ന മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക്‌ എത്തിക്കും. സംഭവത്തില്‍ മാരായിമുട്ടം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.


ബാങ്ക്‌ മാനേജര്‍ നിരന്തരമായി ഫോണിലൂടെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതടക്കമുള്ള നടപടികളിലേക്കും പൊലീസ്‌ നീങ്ങിയേക്കും. മാനേജര്‍ അടക്കമുള്ള ബാങ്ക്‌ അധികൃതരെ അറസ്റ്റ്‌ ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക്‌ പൊലീസ്‌ നീങ്ങുമെന്നാണ്‌ സൂചന.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക