Image

മോദിയെ പുറത്താക്കുക മുഖ്യ അജണ്ട, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയാല്‍ അംഗീകരിക്കും;മമത

Published on 15 May, 2019
മോദിയെ പുറത്താക്കുക മുഖ്യ അജണ്ട, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയാല്‍ അംഗീകരിക്കും;മമത
മോദിയെ പുറത്താക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രധാന മന്ത്രി ആക്കേണ്ടി വന്നാല്‍ ആ തീരുമാനം അംഗീകരിക്കുമെന്ന് മമത ബാനര്‍ജി. നിലവില്‍ ഡി എം കെ നേതാവ് സ്റ്റാലിന്‍ രാഹുല്‍ പ്രധാനമന്ത്രി ആകണമെന്ന നിലപാടുകാരനാണ്. പക്ഷെ മമതയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാണുന്നവരുമുണ്ട്. ഈ അഭിപ്രായം നിലനില്‍ക്കെയാണ് മമതയുടെ പുതിയ പ്രസ്താവന. എന്നാല്‍ ഇത്തരം ചര്‍ച്ചകളെല്ലാം തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് മറ്റു പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായം. മമതയെ കോണ്‍ഗ്രസ്-ബിജെപി ഇതര സര്‍ക്കാരിന്റെ ഭാഗമാക്കാന്‍ ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവു ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. മെയ് 21 നു പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ചേരുന്നുണ്ട്. നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിരന്തരം പ്രതിപക്ഷ പാര്‍ട്ടികളോട് ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നു ചോദിക്കുന്നുണ്ടെങ്കിലും ഇത് തല്ക്കാലം അവഗണിക്കാനാണ് ഇവരുടെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക