ആലുവ: നെടുമ്ബാശേരി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ജീവനക്കാരനായ ഫൈസലിനു (40) മര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു. പെരിങ്ങാട്ട് കണ്ണന് എന്നു വിളിക്കുന്ന പ്രിയന്‍കുമാറിനെ (47) യാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
ഫൈസലിനെ മര്‍ദ്ദിച്ച സംഘത്തില്‍ ഉണ്ടായിരുന്നെന്നു തിരിച്ചറിഞ്ഞ കണ്ണന്റെ ഭാര്യ ഷൈലജ, പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കള്‍, മക്കളുടെ അഞ്ച് സുഹൃത്തുക്കള്‍ എന്നിവര്‍ ഒളിവിലാണ്. യുവതി ക്വട്ടേഷന്‍ നല്‍കിയെന്നാണ് ആദ്യം പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം ക്വട്ടേഷന്‍ അല്ലെന്നും ഷൈലജയും മര്‍ദ്ദനമേറ്റ ഫൈസലും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് പ്രശ്നത്തിനു കാരണമെന്നും പോലീസ് പറഞ്ഞു.