Image

കെ. എസ്‌.ആര്‍.ടി.സി സ്‌കാനിയ ബസ്സില്‍ കന്യാസ്‌ത്രീക്ക്‌ നേരെ ലൈംഗികാക്രമണ ശ്രമം; ഡ്രൈവര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 15 May, 2019
കെ. എസ്‌.ആര്‍.ടി.സി സ്‌കാനിയ ബസ്സില്‍ കന്യാസ്‌ത്രീക്ക്‌ നേരെ ലൈംഗികാക്രമണ ശ്രമം; ഡ്രൈവര്‍ക്ക്‌ സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി ബസ്സില്‍ വച്ച്‌ യാത്രക്കാരിക്ക്‌ നേരെ ഡ്രൈവറുടെ ലൈംഗികാക്രമണ ശ്രമം. കന്യാസ്‌ത്രീക്ക്‌ നേരെയാണ്‌ ലൈംഗികാക്രമണ ശ്രമമുണ്ടായത്‌.

 12ാം തിയതി തിരുവനന്തപുരത്ത്‌ നിന്ന്‌ മൈസൂരിലേക്ക്‌ പോയ സ്‌കാനിയ ബസ്സിലായിരുന്നു സംഭവം. സംഭവത്തില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ സസ്‌പെന്‍ഡ്‌ ചെയ്‌തു. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ്‌ കുമാറിനെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

യോഗി ആദിത്യനാഥിനെ യഥാര്‍ഥ പേര്‌ വിളിച്ചത്‌ ഇഷ്ടപ്പെട്ടില്ല; യുവാവ്‌ ദേശീയ പതാകയുമായി വന്ന്‌ കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി, വീഡിയോ
യാത്രക്കാരിയായ കന്യാസ്‌ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നുമാണ്‌ പരാതി. കോട്ടയത്ത്‌ വെച്ചാണ്‌ പീഡന ശ്രമം ഉണ്ടായതെന്നാണ്‌ പരാതിയില്‍ പറയുന്നത്‌.

സംഭവം നടക്കുമ്പോള്‍ മറ്റൊരു ഡ്രൈവറായിരുന്നു ബസ്‌ ഓടിച്ചിരുന്നത്‌. സന്തോഷ്‌ കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. തമ്പാനൂര്‍ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക