Image

പൈപ്പ് ലൈന്‍സ്ഥാപിക്കാനെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞു, മുപ്പത്തിയേഴുകാരന് ദാരുണാന്ത്യം

Published on 15 May, 2019
പൈപ്പ് ലൈന്‍സ്ഥാപിക്കാനെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞു, മുപ്പത്തിയേഴുകാരന് ദാരുണാന്ത്യം


താനെ(മഹാരാഷ്ട്ര): പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ എടുത്തിരുന്ന 15 അടിതാഴ്ചയുള്ള കുഴിയിലേക്ക് വാഹനം വീണ് യാത്രക്കാരന് ദാരുണാന്ത്യം. മുപ്പത്തിയേഴ്കാരനായ സച്ചിന്‍ കാക്കോദാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ താനയിലായാണ് സംഭവം. 

സുഹൃത്തുക്കളെ കണ്ട് രാത്രി വൈകി തന്റെ വാഹനത്തില്‍ വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പുലര്‍ന്നിട്ടും സച്ചിന്‍ മടങ്ങിയെത്താതായതോടെ വാഹനത്തിന്റെ ജി.പി.എസ്.സൗകര്യം ഉപയോഗിച്ച് ഭാര്യ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടകാര്യം വ്യക്തമായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക