Image

ഒറ്റദിവസം കൊണ്ട് വില്ലനായി മാറിയ ക്രൂരനായ ഭര്‍ത്താവ് ചന്ദ്രന്‍

കല Published on 16 May, 2019
ഒറ്റദിവസം കൊണ്ട് വില്ലനായി മാറിയ ക്രൂരനായ ഭര്‍ത്താവ് ചന്ദ്രന്‍

തന്‍റെ ഭാര്യയും മകളും ആത്മഹത്യ ചെയ്തത് കിടപ്പാടം ജപ്തി ചെയ്യുമെന്ന ബാങ്കിന്‍റെ ഭീഷിണിയിലാണെന്ന ചന്ദ്രന്‍റെ വിളിച്ചു പറച്ചില്‍ കേരളത്തിന്‍റെ നൊമ്പരമായി മാറിയിരുന്നു. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് എല്ലാം മാറി മറിഞ്ഞു. നെയ്യാറ്റിക്കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തത് ബാങ്ക് ഭീഷിണി മൂലമല്ലെന്നും ഭര്‍ത്താവിന്‍റെയും ഭര്‍ത്താവിന്‍റെ അമ്മയുടെയും പീഡനം മൂലമാണെന്നുമുളള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതോടെ എല്ലാം മാറിമറിഞ്ഞു. 
ചൊവാഴ്ച ചന്ദ്രന്‍റെ അമ്മയെ മൊഴിയെടുക്കാനായി പോലീസ് ജീപ്പില്‍ കയറ്റിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. നാട്ടുകാരുടെ രോഷം മുഴുവനും ബാങ്കുകളോടായിരുന്നു. 
എന്നാല്‍ പിന്നീടാണ് ചന്ദ്രനും അമ്മയും ചേര്‍ന്ന് നടത്തിയ പീഡനത്തിന്‍റെ തെളിവുകള്‍ പുറത്തു വരുന്നത്. ഇതോടെ അനുകൂലിച്ച നാട്ടുകാര്‍ ചന്ദ്രനും അമ്മയ്ക്കും നേരെ തിരിഞ്ഞു. ആദ്യ ദിവസം പോലീസിനും മാധ്യമങ്ങള്‍ക്കും വെള്ളവും മറ്റ് സൗകര്യങ്ങളും നല്‍കിയത് ചന്ദ്രന്‍റെ അമ്മയുടെ സഹോദരി ശാന്തയും ഭര്‍ത്താവ് കാശിയുമായിരുന്നു. ഇവരും കേസില്‍ പ്രതികളായത് വലിയ വൈരുദ്ധ്യമായി. 
ആഭിചാര ക്രീയകള്‍ വീട്ടില്‍  നടത്തുന്നത് ചന്ദ്രന്‍റെയും കൃഷ്ണമ്മയുടെയും പതിവായിരുന്നു എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. അടുക്കളയുടെ പിറകില്‍ ആഭിചാര കര്‍മ്മങ്ങള്‍ക്കുള്ള പ്രത്യേകം സ്ഥലം തന്നെയുണ്ടായിരുന്നു ഇവര്‍ക്ക്. എന്നാല്‍ ഇതൊന്നും സമീപവാസികള്‍ക്ക് സംശയം തോന്നാത്ത വിധമായിരുന്നു ചന്ദ്രന്‍ ചെയ്തിരുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക