Image

ഗോഡ്സെക്കെതിരെ പരാമര്‍ശം, കമലഹാസനെതിരെ ചെരുപ്പേറ്

കല Published on 16 May, 2019
ഗോഡ്സെക്കെതിരെ പരാമര്‍ശം, കമലഹാസനെതിരെ ചെരുപ്പേറ്

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ തമിഴ്നാട്ടില്‍ ചെരുപ്പേറ്. തമിഴ്നാട്ടിലെ തിരുപ്പരന്‍കുന്‍ഡ്രം നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുമ്പോഴാണ് അക്രമണം. കമലഹാസന്‍ വേദിയില്‍ സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ ഇദ്ദേഹത്തിനെതിരെ വേദിയിലേക്ക് ചെരുപ്പുകള്‍ എറിയുകയായിരുന്നു. തുടര്‍ന്ന് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരുടെ പരാതിയില്‍ ബിജെപി, ഹനുമാന്‍സേന സംഘടനകളിലെ പതിനൊന്നോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 
രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്സെക്കെതിരെ കമല്‍ഹാസന്‍റെ വിവാദ പരാമര്‍ശമാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. ഗോഡ്സെക്കെതിരെ പറഞ്ഞ് കമല്‍ മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ കമലിനെതിരെ കേസ് നല്‍കിയിരുന്നു. 
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായിരുന്നു. അയാളായിരുന്നു നാഥുറാം വിനായക് ഗോഡ്സെ എന്നായിരുന്നു കലഹാസന്‍ പറഞ്ഞത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക