Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിക്കൂടി

Published on 16 May, 2019
നെടുമ്പാശേരി  വിമാനത്താവളത്തില്‍  വീണ്ടും സ്വര്‍ണം പിടിക്കൂടി


കൊച്ചി: വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടിക്കൂടി.നെടുമ്പാശേരി വിമാനത്താവളത്തിലാണ്‌ സ്വര്‍ണവേട്ട നടന്നത്‌. ഇലക്ട്രിക്‌ മോട്ടോറിനകത്ത്‌ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 828 ഗ്രാം സ്വര്‍ണമാണ്‌ കസ്റ്റംസ്‌ ഇന്‍റലിജന്‍സ്‌ പിടികൂടിയത്‌.സൗദിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ്‌ സ്വര്‍ണം കണ്ടെത്തിയത്‌. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്‌.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു.25 കിലോ സ്വര്‍ണമായിരുന്നു വിമാനത്താവളത്തില്‍ നിന്ന്‌ പിടികൂടിയത്‌. ബിസ്‌കറ്റുകളുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ്‌ പിടികൂടിയത്‌.


തിരുമല സ്വദേശിയും കണ്ടക്ടറുമായ സുനില്‍ ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സെറീനയുമാണ്‌ സ്വര്‍ണം കടത്തിയത്‌. സംഭവത്തില്‍ ഇടനിലക്കാരനായ അഭിഭാഷകനും ഭാര്യയും ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക