Image

കള്ളവോട്ട്‌ ; സംസ്ഥാനത്ത്‌ നാല്‌ ബൂത്തുകളില്‍ റീപോളിംഗ്‌

Published on 16 May, 2019
കള്ളവോട്ട്‌ ; സംസ്ഥാനത്ത്‌ നാല്‌ ബൂത്തുകളില്‍ റീപോളിംഗ്‌

കാസര്‍കോട്‌ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്‌ നടന്നുവെന്ന്‌ കണ്ടെത്തിയ കാസര്‍കോട്‌ മണ്ഡലത്തിലെ നാല്‌ ബൂത്തുകളില്‍ റീപോളിംഗ്‌ നടത്തും. കല്യാശ്ശേരി,പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ്‌ റീപോളിംഗ്‌ നടത്തുക.

കല്യാശ്ശേരിയിലെ 19,69,70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48ാംമത്‌ ബൂത്തിലുമാണ്‌ റീപോളിംഗ്‌ നടത്തുന്നത്‌.റീപോളിംഗ്‌ സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇന്ന്‌ പ്രഖ്യാപനം നടത്തും.

എല്‍ഡിഎഫ്‌ 42 കള്ളവോട്ട്‌ കൂടി ചെയ്‌തതായി യുഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പ്‌ ഏജന്റ്‌ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം എഡിഎമ്മിനു പരാതി നല്‍കിയിരുന്നു. ഇതില്‍ 31 ആള്‍മാറാട്ടവോട്ടും 10 ഇരട്ട വോട്ടുമുണ്ട്‌.

തളിപ്പറമ്പ്‌ മണ്ഡലത്തില്‍ ഒരാള്‍ക്കു പ്രായപരിധി മാനദണ്ഡം ലംഘിച്ചു വോട്ടവകാശം നല്‍കിയെന്നും പരാതി നല്‍കി. ഇതുവരെ 242 കള്ളവോട്ടിനെക്കുറിച്ചുള്ള പരാതികളാണു യുഡിഎഫ്‌ നല്‍കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക