Image

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗിന് നി​യ​ന്ത്ര​ണ​മൊരുക്കാന്‍ ട്രാ​ഫി​ക് ക​മ്മി​റ്റി

Published on 16 May, 2019
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗിന് നി​യ​ന്ത്ര​ണ​മൊരുക്കാന്‍ ട്രാ​ഫി​ക് ക​മ്മി​റ്റി

ചാ​ല​ക്കു​ടി: ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കു മാ​ത്രം പ്ര​വേ​ശി​ക്കാ​നു​ള്ള ബ​സ് സ്റ്റാ​ന്‍​ഡ് ഇ​ന്ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് രാ​വി​ലെ മു​ത​ല്‍ കാ​റു​ക​ളാണ് പാ​ര്‍​ക്ക് ചെ​യ്യുന്നത്.

പോ​ലീ​സ് പാര്‍​ക്ക് ചെ​യ്യു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ങ്കി​ലും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗി​ന് ഒ​രു കു​റ​വു​മി​ല്ല. രാ​വി​ലെ റോ​ഡ​രു​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ രാ​ത്രി​യി​ലാ​ണ് തിരികെ കൊ​ണ്ടു​പോ​കു​ന്ന​ത്. ടൗ​ണി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പാ​ര്‍​ക്കിം​ഗി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​ക്കാ​ന്‍ ട്രാ​ഫി​ക് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രി​ക്ക​യാ​ണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക