Image

സൗദിയില്‍ സിമന്റ് മിക്സിങ് യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു

Published on 16 May, 2019
സൗദിയില്‍ സിമന്റ് മിക്സിങ് യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു

റിയാദ്: സൗദിയില്‍ സിമന്റ് മിക്സിങ് യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം മുഖത്തല സ്വദേശി ഷാജി ജോണ്‍ (48) ആണ് മരിച്ചത്. റെഡിമിക്സ് നിര്‍മാണ കമ്ബനിയില്‍ 20 വര്‍ഷമായി വെല്‍ഡറായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം സിമന്റ് മിക്സ് ചെയ്യുന്നതിനുള്ള യന്ത്രത്തിലെ ബ്ലേഡ് വെല്‍ഡ് ചെയ്യുന്നതിനായി യന്ത്രത്തിനുള്ളില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വെല്‍ഡിങ് ജോലികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം പണിയായുധങ്ങള്‍ എടുക്കാനായി ഇയാള്‍ വീണ്ടും മെഷീനിനുള്ളിലേക്ക് ഇറങ്ങിയിരുന്നു. ഇത് അറിയാതെ മറ്റൊരാള്‍ മെഷീന്‍ ഓണ്‍ ചെയ്തതാണ് അപകട കാരണമായത്.

മൃതദേഹം ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക