Image

സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളേയും സര്‍വ്വകാലാശാലകള്‍ക്ക് കീഴിലാക്കും; കെ ടി ജലീല്‍

Published on 16 May, 2019
സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളേയും സര്‍വ്വകാലാശാലകള്‍ക്ക് കീഴിലാക്കും; കെ ടി ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളേയും സര്‍വ്വകാലാശാലകള്‍ക്ക് കീഴിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. സ്വകാര്യ സര്‍വ്വകലാശാല സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് വരുന്നത് തടയുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ അക്കാദമിക് നിലവാരം തകര്‍ക്കുമെന്നും അതിനാല്‍ അവയെ മുളയിലേ നുള്ളണമെന്നും കെ ടി ജലീല്‍ പറഞ്ഞു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ (2019-20) സ്കൂള്‍ തുറക്കുന്ന സമയത്ത് തന്നെ സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുമെന്നും ഉന്നത വിദ്യഭ്യാസ മേഖലയില്‍ 1300 പുതിയ തസ്തികകള്‍ ഇക്കുറി സൃഷ്ടിക്കുമെന്നും അതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക