Image

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാട്രിക് ഫെര്‍ണാണ്ടസിനെ സന്ദര്‍ശിച്ചു

Published on 16 May, 2019
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാട്രിക് ഫെര്‍ണാണ്ടസിനെ സന്ദര്‍ശിച്ചു

പ്രളയ സമയത്ത് മുന്നൂറോളം പേരെ രക്ഷിച്ച മത്സ്യതൊഴിലാളി പാട്രിക് ഫെര്‍ണാണ്ടസിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. കടലില്‍ കുഴഞ്ഞു വീണ പാക്‌ട്രിക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ പാട്രിക്കിനെ മന്ത്രി വീട്ടിലെത്തിയാണ് സന്ദര്‍ശിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് പാട്രിക് ഫെര്‍ണാണ്ടസും സഹോദരന്‍ ബേസിലും ഔട്ട് ബോര്‍ഡ് എന്‍ജിനുള്ള ഫൈബര്‍ വള്ളത്തില്‍ തുമ്ബയില്‍ നിന്നും മത്സ്യബന്ധനത്തിനു പോകവെ പാട്രിക്കിന് പക്ഷാഘാതം ഉണ്ടായത്. കുഴഞ്ഞു വീണതോടെ തല ശക്തിയായി എന്‍ജിനില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വള്ളങ്ങള്‍ പാട്രിക്കിനെ കരയില്‍ എത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു.

കേരള സര്‍ക്കാരിന്റെ ഇടപെടലില്‍ നന്ദി പറഞ്ഞ പാട്രിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അടിയന്തര ചികിത്സ ആണ് തന്നെ രക്ഷിച്ചത് എന്നും മറ്റുള്ള സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജ് ആശുപത്രി പോലെ അല്ല നമ്മുടെ ആശുപത്രി എന്നു അദ്ദേഹം കടകംപള്ളിയോട് പറഞ്ഞു.

പാട്രിക്കിനും കുടുംബത്തിനും മന്ത്രി സര്‍ക്കാരിന്റെ പിന്തുണയും ഈ അവസരത്തില്‍ അറിയിച്ചു. പ്രളയത്തില്‍ അനേകം ജീവനുകള്‍ രക്ഷകനായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം സബ്കളക്ടറും സംഘവും അദ്ദേഹത്തെ നേരില്‍ കണ്ട് 50000 രൂപ അടിയന്തിര സഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായവും ഒപ്പം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള സഹായവും ഉറപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക