Image

കളേഴ്‌സ് ടി.വിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം താപ്‌സി പന്നു രംഗത്ത്

Published on 16 May, 2019
കളേഴ്‌സ് ടി.വിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം താപ്‌സി പന്നു രംഗത്ത്

കളേഴ്‌സ് ടി.വിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം താപ്‌സി പന്നു രംഗത്ത്. കളേഴ്‌സിലെ ഹിറ്റ് ഷോയായ 'ബിഎഫ്‌എഫ് വിത്ത് വോഗ്' എന്ന പരിപാടിയില്‍ പങ്കെടുത്ത താപ്‌സി പന്നു നടന്‍ വിക്കി കൗശല്‍ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും പറഞ്ഞുവെന്ന് വാര്‍ത്ത പ്രചരിച്ചു.

തുടര്‍ന്ന് ആണുങ്ങളെ വൃത്തികെട്ട പദപ്രയോഗം കൊണ്ട് അടച്ചാക്ഷേപിച്ചുവെന്ന് ആരോപിച്ച്‌ താപ്‌സി പന്നുവിനെതിരെ പ്രതിഷേധമുണ്ടായി. ഇതിനെ തുടര്‍ന്ന് ട്വിറ്ററിലൂടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താപ്‌സി.


'കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ എന്ന അമ്ബരിപ്പിക്കുകയാണ്. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണുണ്ടായത്. ഞാന്‍ ഇക്കാര്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കാമെങ്കില്‍ അത് നന്നാവുമായിരുന്നു. ഇത് വില കുറഞ്ഞ ഒരു കാര്യമായിപ്പോയി.' - നോട്ട്കൂള്‍, ചീപ്പ് സ്റ്റണ്ട് തുടങ്ങിയ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്ഷോഭം മറച്ചുവയ്ക്കാതെ താപ്‌സി പന്നു ട്വീറ്റ് ചെയ്തു.

ഷോയുടെ ഒരു പ്രൊമോ വീഡിയോയെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ താപ്‌സി പന്നുവിന്റെ വിവാദ അഭിപ്രായപ്രകടനം റിപ്പോര്‍ട്ട് ചെയ്തത്. കളേഴ്‌സ് ഇന്‍ഫിനിറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നന്നായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാനില്‍ ഒന്നിച്ച്‌ അഭിനയിച്ച താരങ്ങളാണ് താപ്‌സിയും വിക്കി കൗശലും. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിന്റെ സെറ്റിലെത്തുന്നതിന് മുന്‍പ് തന്നെ വാട്‌സാപ്പിലൂടെ തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് താപ്‌സി ചാനല്‍ പരിപാടിയില്‍ പറയുന്നുണ്ട്. വിവാഹം കഴിക്കാന്‍ എല്ലാം കൊണ്ടും യോഗ്യനാണ് വിക്കി കൗശലെന്നും പരിപാടിയില്‍ താപ്‌സി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക