Image

നിക്ഷേപത്തട്ടിപ്പ്‌: ഹീര ഗ്രൂപ്പ്‌ മേധാവി നൗഹീര ശൈഖ്‌ അറസ്റ്റില്‍

Published on 16 May, 2019
നിക്ഷേപത്തട്ടിപ്പ്‌: ഹീര ഗ്രൂപ്പ്‌ മേധാവി നൗഹീര ശൈഖ്‌ അറസ്റ്റില്‍


ഹൈദരാബാദ്‌: കേരളത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്‌ നടത്തിയ ഹീര ഗ്രൂപ്പ്‌ മേധാവി നൗഹീര ശൈഖിനെ ഹൈദരാബാദില്‍ നിന്ന്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ അറസ്റ്റ്‌ ചെയ്‌തു. കള്ളപ്പണ്ണം വെളുപ്പിച്ചെന്ന കേസിലാണ്‌ അറസ്റ്റ്‌.

ഹീരാ ഗ്രൂപ്പ്‌ മേധാവിയും ഹൈദരാബാദ്‌ സ്വദേശിനിയുമായ നൗഹീര ശൈഖ്‌ ഇവരുടെ പ്രൈവറ്റ്‌ സെക്രട്ടറി മോളി തോമസ്‌, ഭര്‍ത്താവ്‌ ബിജു തോമസ്‌ എന്നിവരെയാണ്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മോളി തോമസും ബിജു തോമസും എറണാകുളം സ്വദേശികളാണ്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹീരാ ഗ്രൂപ്പ്‌ നടത്തിയ നിക്ഷേപ തട്ടിപ്പുകളെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. പ്രതികള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. ഹൈദരാബാദ്‌ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്‍റ്‌ കസ്റ്റഡിയില്‍ വാങ്ങി.

ഹീരാ ഗ്രൂപ്പിന്‍റെ തട്ടിപ്പുകളെക്കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യമാണെന്ന്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ കോടതിയെ അറിയിച്ചു.കമ്‌ബനി മേധാവിയായ നൗഹീര ശൈഖ്‌ തട്ടിപ്പ്‌ കേസില്‍ മുംബൈയിലും തെലങ്കാനയിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. വടക്കന്‍ കേരളത്തില്‍ ഹീരാ ഗ്രൂപ്പ്‌ 25 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പാണ്‌ നടത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക