ന്യൂ ഡല്‍ഹി : ബൊഫോഴ്സ് കേസില്‍
തുടരന്വേഷണം ആവശ്യപ്പെട്ട് ന്യൂ ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി
പിന്‍വലിക്കാനൊരുങ്ങി സിബിഐ. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജഡ്ജിയോടാണ്
ഹര്‍ജി പിന്‍വലിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കിയത്.
മതിയായ കാരണങ്ങള്‍
ഉണ്ടെങ്കില്‍ ഹര്‍ജി പിന്‍വലിക്കണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിക്കുമെന്ന് ജഡ്ജി
അറിയിച്ചു. പുതിയ തെളിവുകള്‍ ലഭ്യമായെന്നും തുടരന്വേഷണം വേണമെന്നും
ആവശ്യപ്പെട്ടായിരുന്നു നേരത്തെ സിബിഐ അപേക്ഷ
സമര്‍പ്പിച്ചത്.