Image

ഇമ്മിഗ്രേഷനു പോയിന്റ് സിസ്റ്റം പ്രഖ്യാപിച്ച് ട്രമ്പ്; നിയമമാകാന്‍ സാധ്യത കുറവ്

Published on 16 May, 2019
ഇമ്മിഗ്രേഷനു പോയിന്റ് സിസ്റ്റം പ്രഖ്യാപിച്ച് ട്രമ്പ്; നിയമമാകാന്‍ സാധ്യത കുറവ്
വാഷിംഗ്ടണ്‍, ഡി.സി: കാനഡയിലും മറ്റും ഉള്ളതു പോലെയോഗ്യതക്കനുസരിച്ച് പോയിന്റുകള്‍ നല്കി മികച്ചവര്‍ക്ക് മാത്രം ഇമ്മിഗ്രേഷന്‍ എന്നതായിരിക്കും തന്റെ പുതിയ നയമെന്നു പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു.

എന്നാല്‍ ഈ നയം ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ പാസാകാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഉടനെ നിയമമാകുമെന്നു പേടിക്കേണ്ടതില്ല.

കുടുംബങ്ങളെ യോജിപ്പിക്കുക എന്ന ഇപ്പോഴത്തെ നയത്തിനു പകരംയോഗ്യരാവര്‍ക്ക് ഇമ്മിഗ്രേഷന്‍ എന്നതാനു ട്രമ്പ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ കുടുംബബന്ധം പ്രമാണിച്ചാണു കൂടുതല്‍ ആളുകള്‍ ഇമ്മിഗ്രേറ്റ് ചെയ്യുന്നത്. അതു അവസാനിക്കും.

പ്രായം, ഇംഗ്ലീഷ് പരിജ്ഞാനം, വിദ്യാഭ്യാസ യോഗ്യത എന്നിവക്കൊക്കെ പോയിന്റെ നല്കിയായിര്‍ക്കും ട്രമ്പിന്റെ പ്ലാന്‍ നടന്നാല്‍ ഇമ്മിഗ്രേഷന്‍. പ്രായം കുറഞ്ഞവര്‍ക്ക് കൂടുതല്‍ പോയിന്റ് കിട്ടും. അവര്‍ക്ക് കൂടുതല്‍ കാലം ജോലി ചെയ്യാമെന്നതും അത്രയും നാളും സോഷ്യല്‍ സെക്യൂരിറ്റി അടക്കുമെന്നതും ഒരു കാരണം.

എന്നാല്‍ ആകെയുള്ള കുടിയേറ്റക്കാരുടെ എണ്ണം കൂട്ടില്ല. ഫാമിലി യൂണിഫിക്കേഷന്‍ കുറക്കുകയേയുള്ളു.

അഭയാര്‍ഥികളെ സ്വീകരിക്കുന്നതു കുറക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്.

വിദ്യാര്‍ഥികളായി വരുന്ന ഒരു വിഭാഗത്തിനു വിദ്യാഭ്യാസത്തിനു ശേഷം പ്രത്യേക അനുമതി കൂടാതെ ജോലി ചെയ്യാന്‍ അനുവദിക്കുകയാണു മറ്റൊരു നിര്‍ദേശം.

ട്രമ്പിന്റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാറെദ് കുഷ്ണറാണു പുതിയ നയങ്ങള്‍ രൂപപ്പേടുത്തിയത്. മാതാപിതാക്കളോടൊപ്പം ചെറുപ്പത്തില്‍ വന്ന ഡ്രീമേഴ്‌സിനു നിയമ സാധുത നല്‍കുന്ന കാര്യം പ്രഖ്യാപനത്തിലില്ല. അമേരിക്കന്‍ ജോലിക്കാരുടെയും കുടിയേറ്റക്കാരുട്യുമൊക്കെ നന്മ ലക്ഷ്യമാക്കിയാണു പിതിയ നയമെന്നു ട്രമ്പ് അവകാശപ്പെട്ടു.

Trump unveils plan for immigration reform


Washington, May 17 (IANS) US President Donald Trump has unveiled a plan to reform the nation's immigration system, intended to favour high-skilled immigrants and restrict family-based migration.

Speaking at the White House, Trump on Thursday said that his plan aims to create a "fair, modern and lawful system of immigration for the US", Xinhua news agency reported.

"The biggest change we make is to increase the proportion of highly skilled immigration from 12 per cent to 57 per cent, and we'd like to even see if we can go higher," Trump said. "This will bring us in line with other countries and make us globally competitive."

"We cherish the open door that we want to create for our country. But a big proportion of those immigrants must come in through merit and skill," said the president, noting that immigrants, under the plan, will also be "required to learn English and to pass a civics exam prior to admission."
According to the White House, the proposal would tighten family-based migration to focus on allowing nuclear families who migrate to the US, rather than extended family members.

Currently, about two-thirds of the 1.1 million people allowed to migrate to the nation each year are given green cards granting permanent residency because of family ties.

Trump's plan, which does not add protections to Deferred Action for Childhood Arrival recipients, is expected to draw little support from Democrats who have railed against the administration's lack of support for so-called "Dreamers," who were brought to the United States as children by undocumented parents.

House Speaker Nancy Pelosi slammed the proposal as "condescending," signalling that Democrats would not support legislation that does not include a pathway to citizenship.

"They say family is without merit -- are they saying most of the people that come to the US in the history of our country are without merit, because they don't have an engineering degree," Pelosi asked at her weekly press conference on Thursday.

The speaker also told reporters that Democrats have yet to receive a formal briefing on the administration's plan.
The effort, championed by Trump's son-in-law and senior adviser, Jared Kushner, also focuses on beefing up border security.

Trump has claimed that the nation is being overrun by migrants and asylum seekers and sought to build a wall along the southern border with Mexico by declaring a national emergency so as to bypass Congress and unlock billions of US dollars in funding.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക