Image

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

കല Published on 17 May, 2019
മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 
നിയമസഭാംഗമായി അഞ്ചു തവണ കടവൂര്‍ ശിവസാദന്‍ കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. കൊല്ലം, കുണ്ടറ മണ്ഡലങ്ങളെയാണ് കടവൂര്‍ നിയമസഭയില്‍ പ്രതിനീധീകരിച്ചിട്ടുള്ളത്.  ഇതില്‍ നാലു പ്രാവശ്യവും മന്ത്രിസഭയിലും അംഗമായി. കരുണാകരന്‍, ആന്‍റണി മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, തൊഴില്‍, വനം, എക്സൈസ്, ആരോഗ്യ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 
ഇന്ന് രാവിലെ പത്ത് മുതല്‍ കൊല്ലം ഡിസിസിയിലും 11.30 മുതല്‍ ആനന്ദവല്ലീശ്വരത്തെ വീട്ടിലും ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം നാലിന് കൊല്ലം മുളങ്കാടം ശ്മശാനത്തിലാണ് സംസ്കാരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക