Image

ലേഖയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തും

കല Published on 17 May, 2019
ലേഖയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തും

നെയ്യാറ്റിക്കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെയും മകളുടെയും മരണത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ അമ്മക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം കൂടാതെ ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തും. ഭര്‍ത്താവും മാതാവും ചേര്‍ന്ന് ലേഖയെ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്നു എന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണിത്. ലേഖ കടുത്ത ഗാര്‍ഹിക പീഡനം അനുഭവിച്ചിരുന്നതായി സഹോദരി ബിന്ദു പോലീസിന് മൊഴി നല്‍കി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിഷം നല്‍കി കൊല്ലാന്‍ നോക്കിയിരുന്നതായി ലേഖയുടെ ആത്മഹത്യാക്കുറിപ്പിലെ വരികളും നിര്‍ണായകമായി. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക