Image

റസൂല്‍ പൂക്കുട്ടിയുടെ പൂരം പകര്‍പ്പവകാശം വിവാദമായി തന്നെ; വിഷയത്തില്‍ ഇടപെടാന്‍ ദേവസ്വങ്ങളും

കല Published on 17 May, 2019
റസൂല്‍ പൂക്കുട്ടിയുടെ പൂരം പകര്‍പ്പവകാശം വിവാദമായി തന്നെ; വിഷയത്തില്‍ ഇടപെടാന്‍ ദേവസ്വങ്ങളും
 

തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച വിഷയത്തില്‍ ഇടപെടാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ തീരുമാനിച്ചു. പകര്‍പ്പകവാശം സോണിക്ക് ലഭിച്ചുവെന്ന ആരോപണം ശരിയാണെങ്കില്‍ ഏത് രീതിയില്‍ വിഷയത്തില്‍ ഇടപെടണമെന്ന് തീരുമാനിക്കുമെന്നും അഭിഭാഷകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്തുവെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. 
എന്നാല്‍ റസൂല്‍പൂക്കിട്ടി നായകനായി ദ് സൗണ്ട് സ്റ്റോറി എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹം ഡിസൈന്‍ ചെയ്ത് മിശ്രണങ്ങള്‍ നടത്തിയ മേളങ്ങളുടെ പകര്‍പ്പവകാശം മാത്രമാണ് സോണിക്ക് നല്‍കിയത് എന്നും പൂരത്തിന്‍റെ മേളവും പഞ്ചവാദ്യവും അപ്ലോഡ് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് എന്ന് അറിയില്ലെന്നുമാണ് സിനിമയുടെ സംവിധായകന്‍ പ്രസാദ് പ്രഭാകര്‍ ദേവസ്വം ഭാരവാഹികളെ അറിയിച്ചിരിക്കുന്നത്. 
സോണിക്കാണ് പകര്‍പ്പവകാശം എന്നതിനാല്‍ ഈ വര്‍ഷത്തെ ഇലഞ്ഞിത്തറ മേളം അപ്ലോഡ് ചെയ്യാന്‍ കഴിയില്ല എന്ന് യുട്യൂബില്‍ നിന്ന് പലര്‍ക്കും സന്ദേശം ലഭിച്ചതാണ് വിവാദത്തിന് കാരണമായത്. ഇതോടെ പൂരത്തിന്‍റെ പകര്‍പ്പവകാശം സോണിക്കു വിറ്റു എന്ന തരത്തില്‍ ആരോപണം ഉയരുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക