Image

സീറ്റ് കുറവെങ്കില്‍ ബിജെപിയെ അകറ്റാന്‍ പ്രധാനമന്ത്രി പദം ത്യജിക്കാന്‍ തയാറായി കോണ്‍ഗ്രസ്

കല Published on 17 May, 2019
സീറ്റ് കുറവെങ്കില്‍ ബിജെപിയെ അകറ്റാന്‍ പ്രധാനമന്ത്രി പദം ത്യജിക്കാന്‍ തയാറായി കോണ്‍ഗ്രസ്
 

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ കര്‍ണാടക മോഡലില്‍ എന്ത് കളി കളിക്കാനും തയാറായി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ബിജെപിയെ മാറ്റിനിര്‍ത്താന്‍ ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതേ ശൈലി ദേശിയ രാഷ്ട്രീയത്തിലും പയറ്റാനാണ് കോണ്‍ഗ്രസ് തന്ത്രം മെനയുന്നത്. 
ഇരുമുന്നണിയിലുമില്ലാത്ത കക്ഷികളെ കോണ്‍ഗ്രസിനൊപ്പം ഉറപ്പിച്ചു നിര്‍ത്താന്‍ സോണിയ ഗാന്ധി നേരിട്ട് രംഗത്തിറങ്ങി. 
130-140 സീറ്റ് ഒറ്റയ്ക്ക് നേടിയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാവും പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന അവകാശവാദം കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികള്‍ക്ക് മുമ്പില്‍ ഉന്നയിക്കും. അതേ സമയം കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍ 100-110ല്‍ ഒതുങ്ങിയാല്‍ , ആ ശ്രമം ഉപേക്ഷിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും ബിജെപിയെ പുറത്താക്കുക എന്നതാണ് ലക്ഷ്യമെന്ന് പര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്നെ വ്യക്തമാക്കി. 
കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയെങ്കില്‍ ബിഎസ്പി നേതാവ് മായാവതിക്കും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കുമാണ് സാധ്യത. ഇവര്‍ക്ക് ലഭിക്കുന്ന സീറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത് തീരുമാനിക്കപ്പെടുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക