Image

കൊതുക്‌ വളരാന്‍ സാഹചര്യമൊരുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്‌

Published on 17 May, 2019
കൊതുക്‌ വളരാന്‍ സാഹചര്യമൊരുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്‌


കൊല്ലം: കൊതുക്‌ വളരാന്‍ സാഹചര്യമൊരുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്‌. കൊതുക്‌ പ്രജനനം സുഗമമാക്കുംവിധം വെള്ളംകെട്ടി നില്‍ക്കാനിടയാക്കുന്ന സ്ഥാപനങ്ങള്‍, പൊതുവ്യാപാര സ്ഥലങ്ങള്‍, റബര്‍-പൈനാപ്പിള്‍ തോട്ടങ്ങളുടെ ഉടമകള്‍ തുടങ്ങിയവരില്‍നിന്നു പിഴ ഈടാക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി മുന്നറിയിപ്പു നല്‍കി.

ശുചീകരണത്തിന്‌ ഭാഗമായി കുളങ്ങള്‍, കിണറുകള്‍, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുക്‌ നശീകരണ ലായനി തളിക്കും. കൂത്താടി നശീകരണത്തിനായി കുളങ്ങളില്‍ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കാനും തീരുമാനമെടുത്തു.

നിബന്ധനകള്‍ പാലിക്കാത്ത പാഴ്‌വസ്‌തു വ്യാപാരകേന്ദ്രങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും. മഴക്കാലപൂര്‍വ ശുചീകരണം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ വ്യാപിക്കുന്നതു കുറയുമെന്നാണു വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക