Image

മോഷണക്കുറ്റം ആരോപിച്ച്‌ 14 കാരനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചു

Published on 17 May, 2019
മോഷണക്കുറ്റം ആരോപിച്ച്‌ 14 കാരനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചു


പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ മോഷണം ആരോപിച്ച്‌ പതിനാല്‌ വയസുകാരന്‌ ക്രൂര മര്‍ദ്ദനം. അഞ്ചംഗ സംഘമാണ്‌ കുട്ടിയെ മര്‍ദിച്ചത്‌. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റു.

മര്‍ദ്ദനത്തിന്‌ പിന്നാലെ കുട്ടിയെ വിവസ്‌ത്രനാക്കി ചിത്രം പകര്‍ത്തിയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്നും ഇവര്‍ ഭീഷണി മുഴക്കിയതായി മാതാപിതാക്കള്‍ പരാതിപ്പെട്ടു. പരിക്കേറ്റ കുട്ടി പൊന്നാനി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക