Image

ജമ്മു കശ്‌മീരില്‍ വന്‍ ഭീകരാക്രമണത്തിന്‌ സാധ്യതയെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌; കനത്ത ജാഗ്രത

Published on 17 May, 2019
ജമ്മു കശ്‌മീരില്‍ വന്‍ ഭീകരാക്രമണത്തിന്‌ സാധ്യതയെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌; കനത്ത ജാഗ്രത


ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ വന്‍ ഭീകരാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ മുന്നറിയിപ്പ്‌. ശ്രീനഗര്‍, അവന്തിപോര വ്യോമ താവളങ്ങള്‍ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന മെയ്‌ 23ന്‌ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ്‌ സൂചന. ഇതോടെ താഴ്വരയില്‍ സുരക്ഷ ശക്തമാക്കി.

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന്‌ നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 ജവാന്മാരാണ്‌ വീരമൃത്യു വരിച്ചത്‌. ജെയ്‌ഷെ മുഹമ്മദ്‌ ഭീകരര്‍ ആയിരുന്നു ഇതിന്‌ പിന്നില്‍. പുല്‍വാമയില്‍ ജെയ്‌ഷെ ഭീകരര്‍ വീണ്ടും സമാനമായ ആക്രമണത്തിന്‌ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌. ലത്തിപ്പോറയില്‍ ആക്രമണം നടത്താനാണ്‌ സാധ്യതയെന്നാണ്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക