Image

അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല, വിധി നടപ്പിലാക്കാന്‍; വെളിപ്പെടുത്തി ലിബി

Published on 17 May, 2019
അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല, വിധി നടപ്പിലാക്കാന്‍; വെളിപ്പെടുത്തി ലിബി

ആലപ്പുഴ: ശബരിമല യുവതീപ്രവശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് അറുപത് വയസിന് താഴെയുള്ള നിരവധി വനിതകളാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍, ദശനത്തിന് എത്തിയ ധാരാളം വനിതകള്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നിരുന്നു. അന്ന് പ്രതിഷേധക്കാര്‍ തടഞ്ഞവരില്‍ ഒരാളാണ് ആലപ്പുഴ സ്വദേശിയായ ലിബി സി.എസ്.

സത്രീകളെ ശബരിമലയിലേക്ക് അയയ്ക്കുന്നതിനും അതിന് അവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കുന്നതിന് പിന്നിലും ചില സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിബി പറയുന്നു.

ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല വിധിനടപ്പിലാക്കാന്‍ ചാണകങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്.ഏതൊക്കെ ഊളകള്‍ എവിടൊക്കെ കിടന്നു കുരച്ചാലും വിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താന്‍. അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ സന്നദ്ധരായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും, പോസ്റ്റില്‍ ലിബി വ്യക്തമാക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

ദൈവത്തിന്‍റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ ഓരിയിടുന്ന ചാണക ഡാഷ് മക്കള്‍ അറിയാന്‍!

ബിന്ദുഅമ്മിണി എന്റെവീട്ടില്‍നിന്ന് അവരുടെ വീട്ടിലേക്കാണ് പോയത്.അത് പോലീസ് ഡിപ്പാര്‍ട്ട് മെന്റിന് അറിയാം അത് ഒളിച്ചും പാത്തുമൊന്നുമല്ല.

ശബരിമലയില്‍ അന്ന് വന്നതും വരുമെന്ന് പറഞ്ഞിട്ടുതന്നെയാണ്. മെഡിക്കല്‍കോളേജില്‍ നിരാഹാരം കിടന്നതും വരാന്‍വേണ്ടിയാണ്. വിധിനടപ്പിലാക്കുകയും കാണുമ്ബോള്‍ പോകുന്ന അസുഖമുണ്ടെങ്കില്‍ കണ്ടവര്‍ക്ക് പോയും കാണുമായിരിക്കും.

ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല വിധിനടപ്പിലാക്കാന്‍ ചാണകങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്.ഏതൊക്കെ ഊളകള്‍ എവിടൊക്കെ കിടന്നു കുരച്ചാലുംവിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താന്‍. അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ സന്നദ്ധരായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും.

പക്ഷെ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ ശബരിമലയുടെ പേരില്‍ സുവര്‍ണ്ണാവസരം സ്വപ്നംകണ്ടവരുടെ പരാജയഭീതി മറച്ചുവെക്കാനുള്ള കോപ്രായങ്ങളാണ് ശബരിമല നടതുറന്നപ്പോള്‍ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്നത്.

ബിന്ദു അമ്മിണിയുടെ പേരും പറഞ്ഞുനടക്കുന്ന ഈ കോപ്രായങ്ങളുടെ സത്യാവസ്ഥ ചാണകങ്ങളല്ലാത്തവര്‍ മനസിലാക്കണം. പോകേണ്ട ഒരുസാഹചര്യം ഉണ്ടായാല്‍ ബിന്ദു അമ്മിണിയും അവരോടൊപ്പം ഞങ്ങളും ശബരിമലയില്‍ പോയിരിക്കും. പക്ഷേ പത്തനംതിട്ടയിലെ വീട്ടിലേക്കുപോയ അവരുടെ പെരുംപറഞ്ഞു ദൈവത്തിന്‍റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ നാട്ടില്‍ കലാപമുണ്ടാക്കുന്ന ഊളകളെ തിരിച്ചറിയേണ്ടതുണ്ട്.

ബ്രാഹ്മണിസത്തിനും നവഫ്യൂഡല്‍ മാടമ്ബിത്തരത്തിനും എതിരെയുള്ള സമരം എല്ലാ ഒന്നാം തീയതിയും ശബരിമലയില്‍ പോയി അയ്യപ്പനെക്കണ്ടു പ്രാര്‍ത്ഥിക്കല്‍ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങള്‍. സ്ത്രീകളെ കണ്ടാല്‍ എന്തോ പോകുമെന്നും പറഞായിരുന്നല്ലോ സുപ്രീംകോടതി വിധിക്കെതിരെ നാട്ടില്‍ കലാപമുണ്ടാക്കിയത്കാണുമ്ബോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നുകുരക്കാനും ഈ വക കോപ്രായങ്ങള്‍ കാണിക്കാനും ഈ ജന്തുക്കള്‍ക്ക് നാണമില്ലേ? ശബരിമലയിലല്ല എവിടെപ്പോകാനും പോകണമെന്നു തോന്നുമ്ബോള്‍ ഞങ്ങള്‍പോകും അതിന് ഒരു ചാണക ഡാഷ് മക്കളുടെയും പെര്‍മിഷന്‍ ആവശ്യമില്ല. പോലീസ് സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ഏതു ചാണകങ്ങള്‍ എവിടെ കിടന്നുകുരച്ചാലും ബിന്ദു അമ്മിണി അല്‍പ്പ സമയത്തിനുള്ളില്‍ പതനതിട്ടയിലെ വീട്ടില്‍ എത്തിയിരിക്കും. ഇത് ഗുജറാത്തല്ല കേരളമാണ് !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക