Image

കുന്നത്തൂരില്‍ അനധികൃത കരമണ്ണെടുപ്പ്: മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു

Published on 17 May, 2019
കുന്നത്തൂരില്‍ അനധികൃത കരമണ്ണെടുപ്പ്: മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു

കുന്നത്തൂര്‍: അനധികൃത മണ്ണെടുപ്പ് നടത്തുന്നതിനിടയില്‍ മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തു.
കുന്നത്തൂര്‍ തോട്ടത്തുംമുറിയിലാണ് സംഭവം. പാസില്ലാതെ സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ നിന്നാണ് മണ്ണ് കടത്തിയിരുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ നടന്ന മണ്ണെടുപ്പിനെതിരെ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.

കുന്നത്തൂര്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ കെ. മധുസൂദനന്‍, സി. ശ്രീകുമാര്‍, കുന്നത്തൂര്‍ വില്ലേജ് ഓഫീസര്‍ ജയശ്രീ, താലൂക്ക് ഓഫീസ് ജീവനക്കാരായ എസ്. ജയകുമാര്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഹിറ്റാച്ചി യന്ത്രം പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക