Image

എട്ട് വയസുകാരിയായ മകളെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍

Published on 17 May, 2019
എട്ട് വയസുകാരിയായ മകളെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍

കൊടുമണ്‍: എട്ട് വയസുകാരിയായ മകളെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ 8 വയസുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ചിരുന്ന കൊടുമണ്‍ ചേരുവ സ്വദേശിയാണ് അറസ്റ്റിലായത്. 2017 ല്‍ സ്കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞ് നിര്‍ത്തി കടന്നുപിടിച്ച സംഭവത്തിലും മോഷണ കേസിലും ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

ഭാര്യ പിണങ്ങി പിരിഞ്ഞ് താമസിക്കുന്നതിനാല്‍ പ്രതിയുടെ മാതാവിന്റെ സംരക്ഷണയിലാണ് മൂന്ന് പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം 8 വയസുകാരിയെ പീഡിപ്പിക്കുന്നത് കണ്ട ഇളയ കുട്ടി മുത്തശ്ശിയോട് പറയുകയും മുത്തശി കുട്ടിയോട് വിവരം അന്വേഷിച്ച്‌ പീഡനം നടന്നതായി ബോദ്ധ്യപ്പെട്ടതോടെ കൊടുമണ്‍ സ്റ്റേഷനില്‍ എത്തി വിവരം ധരിപ്പിക്കുകയുമായിരുന്നു. ഉടന്‍ തന്നെ കൊടുമണ്‍ സിഐ കെ വിനോദ് കുമാറിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം വീട്ടില്‍ നിന്നും പ്രതിയെ പിടി കൂടുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

പരിശോസനയില്‍ കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ക്രുരമായ പീഡനത്തെ തുടര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. നിരന്തരമായി പീഡനം നടന്നതായി കുട്ടി പോലീസില്‍ മൊഴി നല്‍കുകയും ചെയ്തതോടെ ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇന്ന് പോക്സോ കോടതിയില്‍ ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക