Image

ദല്‍ഹിയില്‍ മോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം

Published on 17 May, 2019
ദല്‍ഹിയില്‍ മോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ആദ്യ വാര്‍ത്താ സമ്മേളനം ദല്‍ഹിയില്‍. അപ്രതീക്ഷിതമായാണ്‌ മോദി വാര്‍ത്താ സമ്മേളനത്തിന്‌ എത്തിയത്‌.

മോദി വാര്‍ത്താ സമ്മേളനത്തിന്‌ എത്തുമെന്ന്‌ നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട്‌ അദ്ദേഹം എത്തില്ലെന്ന്‌ അറിയിച്ചിരുന്നു.
എന്നാല്‍ 4 30 ഓടെ അമിത്‌ ഷായ്‌ക്കൊപ്പം മോദിയും ബി.ജെ.പി ആസ്ഥാനത്ത്‌ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളന വേദിയില്‍ എത്തുകയായിരുന്നു.

മോദി ഭരണം വീണ്ടും കൊണ്ടുവരാന്‍ ജനങ്ങള്‍ തീരുമാനിച്ചെന്നും തങ്ങള്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും അമിത്‌ ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞങ്ങള്‍ തെരഞ്ഞെടുപ്പ്‌ കാമ്പയിന്റെ അവസാന ഘട്ടത്തിലാണ്‌. ചരിത്രത്തിലെ തന്നെ ഏറ്റവും വിശാലമായ കാമ്പയിനാണ്‌ നടത്തിയതെന്നും 2014 ലേതുപോലെ ചരിത്രവിജയവുമായി വീണ്ടും ബി.ജെ.പി അധികാരത്തിലെത്തുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അമിത്‌ ഷാ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക