Image

എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത്‌ അമ്മയ്‌ക്ക്‌ ഭയമാണ്‌, ഹെലികോപ്‌റ്ററിലും വിമാനത്തിലുമുള്ള എന്റെ യാത്രകള്‍ പോലും അമ്മയെ അസ്വസ്ഥയാക്കുന്നു'; സോണിയയെ കുറിച്ച്‌ രാഹുല്‍

Published on 17 May, 2019
എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത്‌ അമ്മയ്‌ക്ക്‌ ഭയമാണ്‌, ഹെലികോപ്‌റ്ററിലും വിമാനത്തിലുമുള്ള എന്റെ യാത്രകള്‍ പോലും അമ്മയെ അസ്വസ്ഥയാക്കുന്നു'; സോണിയയെ കുറിച്ച്‌ രാഹുല്‍


കോണ്‍ഗ്രസ്‌ നേതൃനിരയിലേക്കുള്ള തന്റെ പ്രവേശനം ഏറെ സന്തോഷത്തോടെയാണ്‌ അമ്മ പ്രഖ്യാപിച്ചതെങ്കിലും തന്റെ സുരക്ഷയോര്‍ത്ത്‌ അവര്‍ക്ക്‌ ആശങ്കയാണെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനതാ കാ റിപ്പോര്‍ട്ടറിന്‌ നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അമ്മ സോണിയ ഗാന്ധിയെ കുറിച്ച്‌ രാഹുല്‍ മനസ്സു തുറന്നത്‌.

തിരഞ്ഞെടുപ്പ്‌ റാലികള്‍ ഉള്‍പ്പെടെ താങ്കള്‍ നടത്തുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും സോണിയാ ഗാന്ധി അന്വേഷിക്കാറുണ്ടോ എന്ന ചോദ്യത്തിന്‌ തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. '

ഞാന്‍ എവിടെയാണെന്ന്‌ അമ്മ അന്വേഷിച്ചുകൊണ്ടേയിരിക്കും. എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത്‌ അവര്‍ക്ക്‌ ഭയമാണ്‌. പ്രത്യേകിച്ചും ഹെലികോപ്‌റ്ററിലും വിമാനത്തിലുമൊക്കെയുള്ള എന്റെ യാത്ര അമ്മയെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ്‌ തോന്നുന്നത്‌'- രാഹുല്‍ പറഞ്ഞു.

ഒരു നേതാവെന്ന നിലയില്‍ താങ്കള്‍ വളര്‍ന്നെന്ന്‌ തോന്നുന്നുവോ എന്ന ചോദ്യത്തിന്‌ അത്‌ പറയേണ്ടത്‌ താനല്ല മറ്റുള്ളവരാണെന്നായിരുന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്റെ മറുപടി. ' എന്നെ കുറിച്ച്‌ പറയേണ്ടത്‌ ഞാനല്ല. എന്നാല്‍ എന്നില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ട്‌.

എന്നില്‍ അത്തരമൊരു മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത്‌ നല്ല മാറ്റമാണെങ്കില്‍ അത്‌ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ്‌. ഞാന്‍ മുന്‍പുള്ളതിനേക്കാള്‍ അവരെ കേള്‍ക്കാന്‍ തുടങ്ങി, മനസിലാക്കാന്‍ തുടങ്ങി. അതിന്‌ കാരണക്കാര്‍ ഇവിടുത്തെ ജനങ്ങളും മാധ്യമങ്ങളുമാണ്‌- രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമ്മയും സഹോദരിയുമായും ചര്‍ച്ച ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന്‌ തിരഞ്ഞെടുപ്പുകാര്യങ്ങളൊന്നും കാര്യമായി പറയാറില്ലെന്നും പലപ്പോഴും ഹലോ ഹായ്‌ എന്തെല്ലാമുണ്ട്‌ എന്നെല്ലാം ചോദിച്ച്‌ പിരിയാറാണ്‌ പതിവെന്നും രാഹുല്‍ പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക