Image

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കി തായ്‌വാന്‍: പച്ചക്കൊടി; ഉയര്‍ത്തിയ ആദ്യ ഏഷ്യന്‍ രാജ്യം

Published on 17 May, 2019
സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കി തായ്‌വാന്‍: പച്ചക്കൊടി; ഉയര്‍ത്തിയ ആദ്യ ഏഷ്യന്‍ രാജ്യം
തായ്‌പേയ്: സ്വവര്‍ഗ്ഗ വിവാഹത്തിന് സമ്മതം മൂളി തായ്‌വാന്‍. സ്വവര്‍ഗ്ഗ വിവാഹം രാജ്യത്ത് നിയമവിധേയമാക്കിയതോടെ പച്ചക്കൊടി നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌വാന്‍. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്‍ പാസാക്കിയത്. 2017 ല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹതിരാകാനുള്ള സാഹചര്യം ഒരുക്കണമെന്ന ത്തരവ് പുറത്തിറക്കി രണ്ടു വര്‍ഷങ്ങള്‍ കഴിയുമ്പോളാണ് സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കിയത്.

ഇതു സംബന്ധിച്ച് മൂന്നു ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മൂന്നു ബില്ലുകളില്‍ ഏറ്റവും പുരോഗമനപരമായ ബില്ലാണ് പാസാക്കിയിരിക്കുന്നത്. തള്ളിയ മറ്റ് രണ്ടു ബില്ലുകള്‍ സ്വവര്‍ഗ കുടുംബ ബന്ധം, സ്വവര്‍ഗാനുരാഗ യൂണിയന്‍സ് എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ നിയമത്തിലെ വിവാഹത്തിന്റെ നിര്‍വചനം മാറ്റാന്‍ തയാറാകാതെ സ്വവര്‍ഗ്ഗ വിവാഹത്തിന് പാര്‍ലമെന്റ് നിയമസാധുത നല്‍കുകയായിരുന്നു. 

നിയമനിര്‍മ്മാണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് സ്വവര്‍ഗ്ഗാനുരാഗികള്‍ ആഹഌദ പ്രകടനം നടത്തി. അതേസമയം തായ്‌വാനിലെ യാഥാസ്ഥിതിക സമൂഹം നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ജനഹിത പരിശോധനയും സര്‍ക്കാര്‍ രാജ്യത്ത് നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക