Image

സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ക്കാന്‍ ജോസ്.കെ.മാണി ഒപ്പ് ശേഖരണം നടത്തും

കല Published on 18 May, 2019
സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ക്കാന്‍ ജോസ്.കെ.മാണി ഒപ്പ് ശേഖരണം നടത്തും

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു ജോസ്.കെ.മാണിയുടെ നിര്‍ദേശ പ്രകാരം മാണി വിഭാഗം ഒപ്പു ശേഖരണം ആരംഭിച്ചു. കെ.എം മാണിയുടെ 41ാം ചരമദിന ചടങ്ങുകള്‍ക്ക് ശേഷം മാണി വിഭാഗം നേതാക്കള്‍ പാലായില്‍ യോഗം ചേര്‍ന്നാണ് തീരുമാനം. സംസ്ഥാന കമ്മറ്റിയിലും പാര്‍ട്ടിയിലെ എല്ലാ ഘടകങ്ങളിലും ഭൂരിപക്ഷം മാണി വിഭാഗത്തിനാണ്. എന്നാല്‍ യോഗം വിളിക്കാന്‍ പി.ജെ ജോസഫിനാണ് അധികാരം. ഈ പ്രതിസന്ധി മറികടക്കനാണ് ഒപ്പ് ശേഖരണം. ഭൂരിപക്ഷം സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ക്കണമെന്നാണ് ചട്ടം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക